വിചാരം :
നല്ല സൗഹൃതങ്ങള്‍ തണല്‍ വൃക്ഷങ്ങള്‍ പോലെയാണ്.
വേണമെന്ന് കരുതി നമ്മള്‍ നടുന്ന പല വൃക്ഷ തൈകളും വിചാരിച്ചതു പോലെ വളര്‍ന്നു തണല്‍ ഏകാറില്ല .
അവിചാരിതമായി വീണു കിളിര്‍ക്കുന്ന ചില തൈകള്‍ ആവട്ടെ, പ്രതീക്ഷിക്കാതെ വളര്‍ന്നു നമുക്കു തണല്‍ ഏകുകയും ചെയ്തേക്കാം.
ഒരു വിത്ത് വീണു കിളിര്‍ത്തു അതൊരു തൈ ആയി..പിന്നെ ഒരു ചെടിയായി..പിന്നെ ഒരു ചെറു മരമായി വളര്‍ന്നു, വളര്‍ന്നു ഒരു മഹാ വൃക്ഷമാകാന്‍ ഒരുപാട് നാള്‍ എടുക്കും.
ക്ഷമയും സ്നേഹവും പ്രതീക്ഷയും ഇതിലെല്ലാം ഉപരി, വിശ്വാസവും അതു വളം ആയി സ്വീകരിക്കും.
അങ്ങനെ നിമിത്തങ്ങള്‍ പോലെ നമ്മുടെ ജീവിതത്തില്‍ തണല്‍ ആയി വളര്‍ന്നു വരുന്ന വൃക്ഷങ്ങള്‍ വളവും വെള്ളവും ലഭിക്കാതെ മരിച്ചു വീഴുന്ന സാഹചര്യം ഓര്‍ത്തു നോക്കുക.
അവയെ വെട്ടി മാറുന്നതിനു തുല്യം തന്നെ അല്ലെ? അപ്രകാരം നഷ്ടപെടുന്ന ഒരു വൃക്ഷത്തിന് പകരം ഒരായിരം പുതു വൃക്ഷ തൈകള്‍ നട്ടാലും പ്രയോജനം കാണുമോ?
Subscribe to:
Post Comments (Atom)
No comments:
Post a Comment