മറ്റൊരു ജന്മത്തില്‍ എന്നോ ഒരിക്കല്‍ നാം
ഉറ്റവര്‍ ആയി കഴിഞ്ഞിരിക്കാം.
ഇന്നു നീ ഏകുമീ സ്നേഹമിതത്രയും
പോയ ജന്മത്തിന്‍ കടങ്ങളാവാം !
** ** **
ജീവിതച്ചുമരുകളില്‍ ആയിരം ചിത്രങ്ങള്‍
ഓര്‍മ്മകള്‍ ! അവയൊക്കെ ചിത്രശലഭങ്ങള്‍.
മറവിതന്‍ മഴയേറ്റ് ചിറകൊടിയുംമ്പോഴുമത്തില്‍
ഒരു മുഖം മാത്രം, അതു മായില്ലൊരിക്കലും.
** ** **
ഇനിയുള്ള നാളുകളൊക്കെയും നിന്‍ സ്നേഹ
സാമീപ്യം ഞാന്‍ ഇന്നു സ്വപ്നം കണ്ടു.
ഇന്നു വെളുപ്പിന് പെയ്തൊരാ മഴയിലെന്‍
സ്വപ്‌നങ്ങള്‍ അത്രയും കുളിരുകൊണ്ടു.
** ** **
എന്നോടിത്രമേല്‍ പരിഭവമിതെന്തിനായ് ?
എന്തിനായ് ഈ അശ്രു ബിന്ദുക്കള്‍ നിന്‍ കണ്‍കളില്‍ ?
എന്‍ മനം പിടയുന്നു നിന്‍ മുഖം വാടുകില്‍,
എന്‍ ആത്മ സഖി നീ മിഴികള്‍ തുടച്ചിടൂ.
Subscribe to:
Post Comments (Atom)
the first and third one are good.. i particularly liked the first one.. :)
ReplyDelete