ശരി തെറ്റുകളെന്നൊരു വിശേഷമേ
ഭൂവിതിലുണ്ടെന്നറിയാത്ത ശൈശവവും,
ശരിയുമീ തെറ്റുമിവ രണ്ടും തമ്മില്‍
തിരിച്ചറിവില്ലാത്തൊരുപിഞ്ചു ബാല്യവും,
ശരിയെക്കാള്‍ തെറ്റിനു മാധുര്യം തോന്നുന്ന
കൌമാരമതോരത്ഭുത കാലവും,
തെറ്റാണ് ശരിയെന്നനുഭവം മന്ത്രിക്കും
മായികമാമൊരു യവ്വനകാലവും,
ശരി തരും സുഖമത് തെറ്റിനെക്കാള്‍
എത്ര ശ്രേഷ്ടമെന്നറിയുന്ന മധ്യവയസ്സും,
പൊയ്പ്പോയ തെറ്റുകള്‍ ശരികളായെങ്ങിലെന്നു
പ്രാര്‍ഥിച്ചു നീക്കുന്ന വാര്‍ദ്ധക്യവും,
കടന്നെത്രയോ മാനുഷ ജന്മങ്ങളിങ്ങനെ
മണ്ണോടു ചെര്ന്നിട്ടുമിനിയുമെന്തേ
ശരിയേത് തെറ്റേതെ-എന്നിട്ടുമറിയാതെ
മൂഡ്ഡരായ് അലയുന്നിതീ നമ്മളിന്നും !
Subscribe to:
Post Comments (Atom)
nannayittundu....vardhakyam okke nerathe angu kinavu kandu ezhuthukayanu alle????
ReplyDelete