നോക്കെത്താ ദൂരത്തോളം ഒരു കടലോരമതില്‍,
നോക്കിയാല്‍ എവിടെയും ചിരിതൂവും മുഖങ്ങള്‍.
നോക്കുകുത്തിപോല്‍..സ്ഥായിയായ്, ഏകനായ്
നില്പ്പൂ ഞാനീ കടല്‍ കാറ്റുംമേറ്റിതാ.
സന്ധ്യ മയങ്ങുമീ നേരത്ത് നോക്കുകില്‍,
വന്നവരത്രയും മടങ്ങുന്നു ത്രിപ്തരായ്.
വഴിതെറ്റി വന്നൊരാ ദേശടനക്കിളിയെപ്പോല്‍
നോക്കി നില്‍പ്പു ഞാന്‍, അകലെയാ തിരകളെ !
Subscribe to:
Post Comments (Atom)
No comments:
Post a Comment