ഇന്നീ നടവഴിതന്‍ ഓരത്തു നിന്നു ഞാന്‍
ഇനി വരും നാള്‍കള്‍ തന്‍ ചുടു കാറ്റിതേല്‍ക്കവേ
ഇനിക്കുമൊരു ഓര്‍മ്മയായ് നിറയുന്നെന്‍ നെഞ്ഞതില്‍
പോയൊരു വസന്തത്തിന്‍ സുരഭീ-മാരുതന്‍.
** ** **
നിര്‍മ്മലമാം നിന്‍ വചനങ്ങള്‍ ഒക്കെയും,
നിര്‍മ്മാല്യ പുഷ്പങ്ങള്‍ പോല്‍ നിറയുന്നെന്‍ ഹൃദയത്തില്‍.
നിന്നോടോത്തിരിക്കുമീ നിമിഷങ്ങളൊക്കെയും ദേവി,
നിറമേറും ജീവിതത്തിനര്‍ഥങ്ങള്‍ നിരവധി !
** ** **
അഴകേ നീ ചാരെ ഇന്നില്ലെങ്കിലുമെന്‍
അന്തരാത്മാവില്‍ ആകെയും നിന്‍ ഓര്‍മ്മകള്‍.
അകലെ നിന്‍ മൊഴികളായി ഉതിരുന്ന തെന്നെലെന്‍
അണിയത്തു വന്നതു തഴുകയായി മാനസം.
Friday, April 22, 2011
Friday, April 1, 2011
ഒരു നാള്‍..
ഒരു നാള്‍ ഈ പുലരി പിറക്കാതിരിക്കുകില്‍,
ഒരു നാള്‍ ഈ കിളി നാദം കേള്‍ക്കാതിരിക്കുകില്‍,
ഒരു നാള്‍ ഈ പുഴകള്‍ അങ്ങോഴുകാതെ നില്ക്കുകില്‍,
മന്ദം ഈ മാരുതന്‍ തഴുകാതിരിക്കുകില്‍,
മണ്ണതിന്‍ ഗന്ധവുമേല്‍ക്കാതിരിക്കുകില്‍..
..അപ്പോഴോ ശലഭമേ പോകുമോ നീ ദൂരെ
വിരിയാന്‍ മറന്നൊരീ മലരെ തനിച്ചാക്കി ?
ഒരു നാള്‍ ഈ കിളി നാദം കേള്‍ക്കാതിരിക്കുകില്‍,
ഒരു നാള്‍ ഈ പുഴകള്‍ അങ്ങോഴുകാതെ നില്ക്കുകില്‍,
മന്ദം ഈ മാരുതന്‍ തഴുകാതിരിക്കുകില്‍,
മണ്ണതിന്‍ ഗന്ധവുമേല്‍ക്കാതിരിക്കുകില്‍..
..അപ്പോഴോ ശലഭമേ പോകുമോ നീ ദൂരെ
വിരിയാന്‍ മറന്നൊരീ മലരെ തനിച്ചാക്കി ?
Subscribe to:
Posts (Atom)