വേനലിന്‍ നോവുപോല്‍ വിങ്ങുമീ രാവിതില്‍
ഒരു കൊച്ചു ശലഭത്തിനു നിദ്രയുമില്ലെയോ?
മയങ്ങു നീ, ഓര്‍മ്മകള്‍ തന്‍ കുളിര്‍ക്കാറ്റുമേറ്റുടന്‍,
നിശ്ശബ്ദമാം നിലാവതിന്‍ തലോടലുമേറ്റുടന്‍.
രാവുടന്‍ മാഞ്ഞീടും , പുലരി വന്നണഞ്ഞീടും
പുതുപുഷ്പങ്ങളില്‍ അമൃതും നിറഞ്ഞീടും.
മിഴികള്‍ തുറന്നു നീ ചുറ്റിനും നോക്കുകില്‍,
വരവേറ്റു നില്‍ക്കുമൊരു നവലോകം കണ്ടീടും.
Saturday, May 1, 2010
Subscribe to:
Posts (Atom)