മദം പൊട്ടി പെയ്തൊരു പേയ്മാരി എന്തിനോ
മതിയെന്ന് തോന്നി ഒരിടവേള നോക്കവേ,
മരം പെയ്തു നിന്നൊരാ ഇത്തിരി നേരത്തെന്‍
മിഴികളില്‍ മോഹത്തിന്‍ നിറമേഴും വിതറിയ
മനോഹരി നീ....,കുഞ്ഞിളം വെയിലേ !
കണ്ടങ്ങ് കൊതി തീരും മുന്‍പേ കവര്‍ന്നു പോയ്
കാര്‍മുകില്‍ വന്നു നിന്‍ വശ്യമാം പുഞ്ചിരി.
മാരനാം മാരുതനൊത്തൊരാ മഴ വീണ്ടും
വരികയായി, മാനത്ത് പെയ്തു തിമിര്‍ക്കയായി..
Tuesday, June 7, 2011
Subscribe to:
Posts (Atom)